കോട്ടപ്പുറം കോട്ട - നെടുംകോട്ട Travancore Lines



ഡച്ച് സൈന്യാധിപനും, പിന്നീട് തിരുവിതാംകൂറിന്റെ വലിയകപ്പിത്താനും ആയിരുന്ന ഡിലെനോയ് ( Captain Eustance Benedictus De Lennoy ) യൂറോപ്യൻ മാതൃകയിൽ രൂപകല്പന ചെയ്യ്‌ത നെടുംകോട്ട (Travancore Lines ).
സാമൂതിരിയുടെയും മൈസൂർ സുൽത്താനായിരുന്ന ഹൈദർഅലിയുടെയും ആക്രമത്തിൽ നിന്ന് ഭയന്ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ധർമ്മരാജ കാർത്തിക തിരുന്നാളും കൊച്ചി മഹാരാജാവും 
കൂടി ചേർന്ന് ആണ് ഈ കോട്ട പണിയാൻ തിരുമാനിച്ചത്.
വടക്കൻ പറവൂരിൽ താമസിച്ച് ആണ് ഡിലെനോയ് കോട്ടയുടെ നിർമ്മാണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. തിരിവിതാംകൂറിലെ ദളവ അയ്യപ്പൻ മാർ‌ത്താണ്ഡൻ പിള്ളയുടെയും കൊച്ചിയിലെ മന്ത്രിയായ കോമി അച്ഛന്റെയും നേതൃത്തവു ഉണ്ടായിരുന്നു. കേരളത്തിനെ നെടുകെ പണിത ഈ നെടുംകോട്ടക്ക് 56 കി.മീ. ആണ് നീളം. പറവൂരിലെ ചാത്തനാട് കോട്ട, കുരിയാപ്പിള്ളി കോട്ട, പള്ളിപ്പുറം കോട്ട എന്നീ കോട്ടകളിൽ നിന്ന് ആരംഭിച്ച് ചേന്ദമംഗലം പുഴ വരെ എത്തുന്നു. പിന്നെ പുഴ കടന്ന് കൊടുങ്ങല്ലൂർ കോട്ടമുക്കിൽ നിന്നും പുനരാരംഭിച്ച് കൊടുങ്ങല്ലൂർ കായലിൽ എത്തിചേരുന്നു. യഥാർത്ഥത്തിൽ നെടുംകോട്ട ആരംഭിക്കുന്നത് കൃഷ്ണൻ കോട്ടയിൽ നിന്നാണ്. അവിടെ നിന്ന് കിഴക്കോട്ട് ചാലക്കുടിപ്പുഴയിലെ ഏഴാറ്റുമുഖത്ത് ചെന്ന് മുട്ടുന്നു. അവിടെ നിന്ന് പുഴ കടന്ന് ആനമല വരെയും.
കൊച്ചിയെയും തിരുവിതാംകൂറിനെയും 1789-ൽ ടിപ്പു സുൽത്താൻ ആക്രമിക്കുന്നതിനായി വന്നപ്പോൾ പ്രധാന തടസ്സമായിരുന്നത് ഈ നെടുംകോട്ടയായിരുന്നു. “ഹലാക്കിന്റെ കോട്ട” എന്ന് ആണ് നെടുംകോട്ടയെ ടിപ്പു വിളിച്ചിരുന്നത്. ഇതിന് കാരണം ഈ കോട്ടയിലെ കിടങ്ങിൽ വീണതിന് ശേഷമാണ് ടിപ്പുസുൽത്താന് മുടന്ത് വന്നത് പോലും.




ഈ അപകടത്തിന് ശേഷം ടിപ്പുവിന്റെ സൈന്യം പിൻവാങ്ങുകയും, ശ്രീരംഗപട്ടണത്തിൽ നിന്ന് കൂടുതൽ പീരങ്കിപ്പട വരുന്നത് വരെ കോട്ടക്ക് അടുത്ത് വിശ്രമിക്കുകയും. ഏതാണ്ട് അഞ്ച് ആറ് മാസത്തിന് ശേഷം കൂടുതൽ പീരങ്കിപ്പട എത്തുകയും, ഏതാനും ദിവസങ്ങൾ കൊണ്ട് നെടുംകോട്ടയുടെ ഒരു ഭാഗം ഇടിച്ചു തകർത്ത് ടിപ്പു തിരുവിതാംകൂറിലെക്ക് കടന്നു.
ചാലക്കുടിയിലെ കോട്ടമുറിയിലും കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്തും ഈ കോട്ടയുടെ അവശിഷ്ടങ്ങൾ പുരാവസ്തു വകുപ്പ് സം‍രക്ഷിക്കുന്നത് ഒഴിച്ചാൽ നെടുകോട്ട ഒരു ഓർമ്മയായി മാറിയിരിക്കുന്നു.



ഇന്ത്യയിൽ മുഴുവൻ അൽഭുതം ആകേണ്ടിയിരുന്നു നെടുംകോട്ട രൂപകൽപന ചെയ്ത ഡച്ച്ക്കാരൻനായി ജനിച്ച് തിരുവിതാംകൂർക്കാരനായി ജീവിച്ച യുസ്താക്കിയൂസ് ഡിലെനോയ് എന്ന തിരുവിതാംകൂറിന്റെ വലിയകപ്പിത്താൻ ഉദയഗിരി കോട്ടയിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.


 

Comments