ആറങ്കാവ്
അർഹതൻ കാവ്.
ചേന്ദമംഗലം പഞ്ചായത്തിൽ
പുരാതനത്വം പേറുന്ന നിരവധി സ്ഥലങ്ങളുണ്ട്.
അതിൽ പ്രധാനമാണ് ആറങ്കാവ്.
ആര്യങ്കാവ് ആറങ്കാവ് എന്നൊക്കെ
വേറെയും സ്ഥലങ്ങളുണ്ട്.
എറണാകുളം ജില്ലയിൽ കാലടിയിലും കാഞ്ഞൂരും ഈ പേരിൽ സ്ഥലമുണ്ട്.
ആറങ്കാവ് ഒരു പൊതു പേരിൽ നിന്നും ഉദ്ഭവിക്കുന്നതാണ്.
അർഹതൻ എന്ന ബുദ്ധ വിശേഷണത്തിൽ നിന്നുമാണ് ഈ പേര് ഉദ്ഭവിക്കുന്നത്.
ആറങ്കാവ് ഉദ്ദണ്ഡ ശാസ്ത്രികളുടെ
കോക സന്ദേശത്തിലും വർണ്ണിക്കപ്പെടുന്നുണ്ട്.
ആറങ്കാവിൽ ധർമ്മ ശാസ്താ ക്ഷേത്രമുണ്ട്.
ശാസ്താവ് ഭാര്യാ പുത്ര സമേതം ഇരിക്കുന്നതാണ് ഇവിടത്തെ പ്രതിഷ്ട.
ശാസ്താവ് ബുദ്ധ പദമെന്ന്
ചരിത്രകാരന്മാർ പാലി പണ്ഡിതന്മാർ
ഒക്കെ എഴുതിയിട്ടുണ്ട്.
ആറങ്കാവിൽ വടക്കേ പറമ്പ്
പൂതൻകുളത്ത് പറമ്പ് തറേപറമ്പ്
കോഴിക്കോട് പറമ്പ്
ശാസ്താവ് സുബ്രഹ്മണ്യൻ ഇരിക്കുന്ന പറമ്പ്
തുടങ്ങിയ പറമ്പ് പേരുകൾ
ഇവിടെ കാണാമെന്ന് വി വി കെ വാലത്ത് പറയുന്നു.
ആറങ്കാവ് ഉദ്ഭവിക്കുന്നത്
അർഹതരിൽ നിന്നുമാണ്.
ആർഹതർ ബുദ്ധ വിശേഷണമാണ്.
പൂതൻകുളം എന്നതും ഉണ്ടാകുന്നത്
പൂതൻ എന്ന ബുദ്ധന്റെ ഗ്രാമ്മ്യ രൂപത്തിൽ നിന്നുമാണ്.
കോഴി ശാസ്താവിന്റെ കൊടി അടയാളമാണ്.
കോഴിക്കോട് പറമ്പ് ഉണ്ടാകുന്നത്
കോഴിയുടെ കൊടി അടയാളമുള്ള
ആളുടെ ഇരിപ്പിടം എന്ന നിലയിലാണ്.
തറേപറമ്പ് എന്നത് ബോധി തറയുടെ ഭാഗമാണ്.
മേൽപ്പറഞ്ഞ പേരുകളൊക്കെ
ആറങ്കാവിലും പരിസരത്തും കാണാമെന്ന്
സെറ്റിൽമെന്റ് രജിസ്റ്ററും മറ്റ് രേഖകളും
ഉദ്ധരിച്ചുകൊണ്ട് വി വി കെ വാലത്ത് എഴുതിയിട്ടുണ്ട്
ഇതിൽ നിന്നൊക്കെ
പുരാതനമായ ഒരു സംസ്കൃതിയുടെ കേന്ദ്രമാണ് ആറങ്കാവ് എന്ന് അനുമാനിക്കാവുന്നതാണ്
കുറെ വർഷങ്ങൾക്ക് മുൻപ്
ജനവാസം കുറഞ്ഞ മേഖലയായിരുന്നു ഇത്.
പകൽ പോലും ആൾ സഞ്ചാരം കുറവായിരുന്നു.
കാടും മറ്റും നിറഞ്ഞ ഈ പ്രദേശത്തുകൂടി
വഴി നടക്കാൻ ആളുകൾക്ക് ഭയമായിരുന്നു.
ചരിത്രത്തിന്റെ ഏതോ ഘട്ടത്തിൽ
ഇരുളടഞ്ഞുപോയ
പൗരാണികതയുടെ ഭാഗം.
ആധുനികത പഴമയെ വിസ്മരിച്ചുകൊണ്ട്
പുതിയ വ്യാഖ്യാനങ്ങൾ നിർമ്മിക്കുന്നു.
പഴമ പക്ഷേ മായുകയില്ല.
അത് തെളിഞ്ഞു വരും.
സൂര്യനെപ്പോലെ ജ്വലിക്കും.
........


Comments
Post a Comment