മാളവനപാറയെന്ന ചരിത്ര വിസ്മയം.
ചാലക്കുടിയാറും പെരിയാറും
ഇളന്തിക്കരയിൽ സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി
കൊടുങ്ങല്ലൂർ കായലിൽ പതിക്കുന്നതിന് മുൻപായി മാളവനയുടെ വിശാലതയിൽ പുഴയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന മാളവന പാറ സഞ്ചാരികളുടെയും ചരിത്രാന്വേഷികളുടെയും ആകർഷണ കേന്ദ്രമാണ്.
നിരവധി കഥകളും കെട്ടുകഥകളുമായി
പരിസരവാസികളും അത്ഭുതാദരങ്ങളോടെയാണ് പാറയെ കാണുന്നത്.
പാറയെന്നാൽ ആനയുടെ വലിപ്പവും സൗന്ദര്യവും
ഒത്തിണങ്ങിയ ഒരു രൂപം .
ഒരുപാട് പാറക്കെട്ടുകളാൽ കൂട്ടിയിണക്കപ്പെട്ട പ്രകൃതി വിസ്മയം.
പാറക്കും കരക്കുമിടയിൽ വേറെയും നിരവധി പാറകൾ .
മുനയുള്ള പാറയെ നാട്ടുകാർ മുനപ്പെന്ന് വിളിക്കും
പരന്ന പാറക്ക് പരപ്പെന്നു വിളിപ്പേര്
ഇടക്കുള്ള പാറ ഇടപ്പാറ അങ്ങനെ ഒരുപാട് പാറകൾ
പാറകൾക്കിടയിൽ കിണറെന്നു വിളിക്കുന്ന
ഒരു സ്ഥലവുമുണ്ട്.
പുഴക്കടിയിൽ പാറക്കെട്ടുകളിൽ കിണറുപോലുള്ള ഒരു സ്ഥലം.
പാറയുടെ ഒരു ഭാഗത്തു തിരുവിതാംകൂറിന്റെ ചിഹ്നമായ ശംഖ് കാണാം.
മറുഭാഗത് കൊച്ചിയുടെയും അതിരെഴുത്തുണ്ട്.
പുഴക്കരയിൽ ശിവക്ഷേത്രമുള്ളതിനാൽ
ഐതിഹ്യങ്ങൾക്കും പഞ്ഞമില്ല.
പണ്ട് ചാത്തനെന്നൊരാൾ ഒരു പോത്തിൻകൂട്ടത്തെയും തെളിച്ചുകൊണ്ട്
പുഴക്കക്കരെയുള്ള തിരുത്തിൽ മേയാൻ പോയി.
രാത്രി ഇരുട്ടിൽ തിരികെ വരുമ്പോൾ
പുഴയിൽ ദേവതമാർ നീരാടുന്നത് കാണാനിടയായി
ദേവതമാർ ചാത്തനേയും കണ്ടു.
,മനുഷ്യൻ കണ്ടതിൽ വിമ്മിഷ്ടപ്പെട്ട ദേവതമാർ
ചാത്തനേയും പോത്തുകളെയും ശപിച്ചു പാറയാക്കിയെന്നാണ് കഥകൾ.
എന്നാൽ മാളവന മേഖലയാകെ കരയിലും പുഴയിലും നിരവധി പാറകളുണ്ട്.
കുറെ വർഷങ്ങൾക്കുമുൻപ് പാറ ഖനനനം നടന്ന നിരവധി മടകൾ ഇവിടെ കാണാം.
അതായത് ഭൂമിശാസ്ത്രപരമായി
ഇവിടം പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണ്.
ഇപ്പോൾ പുഴ ഒഴുകുന്ന സ്ഥലം
പണ്ടൊരു കരയുമായിരുന്നിരിക്കാം.
1341 ലെ പ്രളയ കാലത്ത്
പെരിയാർ വഴിമാറി ഒഴുകിയതായി ചരിത്രം പറയുന്നു.
പുഴ ശക്തിയായി ഒഴുകി വന്നപ്പോൾ കരയിലെ മണ്ണൊക്കെ ഊർന്ന് പോകുകയും പാറ മാത്രമായി
പുഴ നടുവിൽ അവശേഷിക്കുകയും ചെയ്തു.
ബുദ്ധ സന്ന്യാസിമാർ ഈ പാറയിൽ ധ്യാനത്തിനിരുന്നതായി അജിതാഘോഷ് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പുഴക്ക് നടുവിൽ കാണുന്ന കിണറെന്ന സ്ഥലവും
ഇവിടം കരയായിരുന്നുവെന്നതിനു തെളിവാണ്.
ഏതായാലും ഇതൊരു പ്രകൃതി രമണീയ സ്ഥലമാണ്.
1970 കളിൽ കേരളം സന്ദർശിച്ച പാശ്ചാത്യ എഴുത്തുകാർ കോട്ടയിൽക്കോവിലകം
കുന്നിൽ നിന്ന് പാറയും പുഴയിലെ തിരുത്തുകളും
ഹരിത പ്രകൃതിയും നോക്കി വിസ്മയം കൊണ്ടതായും അന്ന് സംഘത്തിലുണ്ടായിരുന്ന
ഗുന്തർഗ്രാസ് ഇവിടം പേൾ ഹാര്ബറിനേക്കാൾ മനോഹരമായിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതായും
മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായിരുന്ന
ഭരതൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്.
അന്ന് പാശ്ചാത്യ സംഘത്തെ നയിച്ചത്
ഭരതൻ മാഷായിരുന്നു.
എന്തായാലും ചരിത്രവും പ്രകൃതിയും
മനോഹരമായി ഇഴചേർന്ന മാളവനപ്പാറ
നമ്മോട് എന്തൊക്കെയോ പറയുന്നുണ്ട്.
.
.
"Malavana Para" StaNding HiGh Like a SCulpture ! AdmIst The MaJestiC FloW Of WaTer ! Kottayil Kovilakam ! #malavana #rock #kottayilkovilakam #puthenvelikkara #muziris #boatjetty #enteparavoor #nparur #northparavoor #hometown #home #historic #enteparavoor #myplace #exploring #kerala #tourism #northparavoor #godsowncountry

Comments
Post a Comment