ചേന്ദമംഗലം - കോകിലസന്ദേശം പിറന്ന മണ്ണ്.




പതിനെട്ടരക്കവികളിൽ അംഗമായിരുന്ന
ഉദ്ദണ്ഡശാസ്ത്രികൾ എഴുത്തിയത് ആണ് കോകില സന്ദേശം.
ഉദ്ദണ്ഡശാസ്ത്രികൾ ചേന്ദമംഗലത്തു മാരക്കര വീട്ടിൽ നിന്നാണ് സംബന്ധം ചെയ്തിരുന്നത്. ഈ കാവ്യത്തിലെ നായകൻ ശാസ്ത്രികളും നായിക ചേന്ദമംഗലത്തെ ഈ യുവതിയുമാണ്. കാമുകനും കാമുകിയുകുടി ഉറങ്ങുന്ന ഒരു രാത്രിയിൽ വരുണപുരത്ത്നിന്നു കാഞ്ചീ കാമാക്ഷീ ദേവിയെ ദർശിക്കാൻ പോകുന്ന ആകാശസഞ്ചാരികളായ ദേവതകൾ നായകനെ കൂടി കാഞ്ചീപുരത്തിന് കൊണ്ട് പോകുന്നു. അവിടെ എത്തിയ നായകന് ഒരു വർഷം കാമാക്ഷീ ദേവിയെ ഭജിക്കാൻ അശരീരീ ഉണ്ടാകുകയും ഇതെ തുടർന്ന് ക്ഷേത്രത്തിൽ ഭജനം ആരംഭിക്കുകയും ചെയ്തു. ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്റെ കാമുകിയെ ഓർത്ത് ദുഃഖിതനായ കാമുകൻ ഒരു സന്ദേശം കോകിലത്തിന്റെ കൈയ്യിൽ കൊടുത്ത് അയക്കുന്നതാണ് കാവ്യത്തിന്റെ ഉള്ളടക്കം .
ഈ കോകിലം തമിഴ്നാട്ടിലെ പ്രസിദ്ധമായ ശ്രീരംഗം, മധുര, ചിദംബരം ക്ഷേത്രങ്ങൾ ദർശനം നടത്തി സഹ്യപർവ്വതം കടന്ന് കേരളത്തിൽ എത്തുന്നു. ഇവിടെയും പ്രസിദ്ധമായ തിരുനെല്ലി, തൃച്ചമ്പലദർശനം നടത്തി കോലത്തുനാട്ടിൽകൂടി തളിക്ഷേത്രം, തൃപ്രങ്ങോട്ട്. തിരുനാവായക്ഷേത്രം, ചമ്രവട്ടം, മൂക്കുതല, വടക്കുനാഥക്ഷേത്രം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലുർ, തിരുവഞ്ചിക്കുളം, എന്നി ക്ഷേത്രദർശനവും കഴിഞ്ഞ് പെരിയാർ നദി കടന്ന് ചേന്ദമംഗലത്തുള്ള തന്റെ കാമുകിയുടെ കൈയ്യിൽ കോകിലം സന്ദേശം എത്തിക്കുന്നു.
ഉദ്ദണ്ഡശാസ്ത്രികൾ ചേന്ദമംഗലത്ത് താമസിച്ചിരുന്ന സമയത്ത് ആണ് 'കോകിലസന്ദേശം' രചിച്ചത് എന്ന് കരുതപ്പെടുന്നു.
പ്രസിദ്ധമായ പറവൂർ പെരുവാരം ക്ഷേത്രത്തിൽ പതിവായി ദർശനം നടത്തിയിരുന്നു ശാസ്ത്രികൾ. ഒരിക്കൽ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ നട അടച്ചിരുന്നു. അകത്ത് നിന്ന് മാരാരുടെ ഇടക്കയുടെ നാദം, ഇത് കേട്ട് അദ്ദേഹം ഇടക്കയുടെ താളത്തിന് ഒപ്പിച്ച് കൊടിമരച്ചോട്ടിൽ നിന്നും രചിച്ച വരികൾ.
`നൃത്യദ്ധൂര്‍ജ്ജടികരഗതഡമരുക- ഡുമുഡുമുപടുരവപരിപന്ഥിന്യഃ, കല്പക്ഷ്മാരുഹവികസിതകുസുമജ- മധുരസമധുരിമസഹചാരിണ്യഃ, മന്ഥക്ഷ്മാധരവിമഥിതജലനിധി- ഘുമുഘുമുഘനരവമദമന്ഥിന്യഃ, ശൈലാബ്ധീശ്വരനൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ."


 

Comments