Cauk"ചൗക്ക''
.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൻ്റെ പടിഞ്ഞാറുവശത്താണ് കൊച്ചി-കൊടുങ്ങല്ലൂർ കായൽ.പഴയ കാലത്ത് ധാരാളം ജലയാനങ്ങൾ സഞ്ച
രിച്ചിരുന്ന പ്രധാന ജലപാത .കൊച്ചിയിലെ വൈപ്പിൻദ്വീപിനേയും, തിരുവിതാംകൂറിലെ പല പ്രദേശങ്ങളിലെ ഇരുകരകളേയും തൊട്ടുരുമ്മി തെക്ക് വടക്കായി അത് ഒഴുകുന്നു. തെക്ക് കൊച്ചിഅഴിമുഖവും വടക്ക് മുനമ്പംഅഴി
മുഖവും നൂറ്റാണ്ടുകളുടെ ചരിത്രവും പേറി നിലകൊള്ളുന്നു.ഈ കായലിലേക്കാണ് പെരിയാറിൻ്റെ കൈവഴിയായ പറവൂർ പുഴ ചെന്ന് ചേരുന്നത്.അക്കാലത്ത് വളരെഏറെ ചരക്കുതോണികളും യാത്രാബോട്ടുകളും ഇടവിടാതെ സഞ്ചരിച്ചിരുന്ന മുഖ്യ ജലപത .
പായ് വിരിച്ച ചരക്കു തോണികൾ യന്ത്രബോട്ടിനോടൊപ്പം ചീറിപാഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പറവൂരിൻ്റെ കിഴക്ക് വടക്ക് ഭാഗങ്ങളിൽ നിന്നും ഇഷ്ടിക, മേച്ചിൽ ഓടുകൾ, വിവിധ ഇനം പച്ചക്കറികൾ നാളികേരം, കൊപ്ര മുതലാ
യവയും പറവൂരിൻ്റെ പരിസരപ്രദേശങ്ങളിലെയും പ്രധാന വ്യവസായമായിരുന്ന കയർ ഉൽപ്പന്നങ്ങളും കൊച്ചിയിലേക്ക് കയറ്റി പോയിരുന്നത് ഈ ജലമാർഗ്ഗത്തിലൂടെയായിരുന്നു.ഇതു വഴികൊച്ചിയിലേക്ക് പോയിരുന്ന ചരക്കു
കൾക്ക് ചുങ്കം (തീരുവ) കൊടുക്കണം.
തീരുവ നിശ്ചയിക്കുവാനും വാങ്ങുവാനുമായി പുഴയോരത്ത് പ്രവർത്തിച്ചു വന്നിരുന്നതാണ്
" ചൗക്ക "ചൗക്കയിലെ പ്രധാനിയെ 'ചൗക്കദാർ '(chukidar) എന്നും പറഞ്ഞിരുന്നു. ഇവിടെ ചിത്രത്തിൽ കാണുന്ന കെട്ടിടത്തിലാണ്
അന്ന് ചൗക്ക പ്രവർത്തിച്ചിരുന്നത്.കൊച്ചിയും
മലബാറും തിരുവിതാംകൂറും കൂടി ചേർന്ന് കേരള സംസ്ഥാനം രൂപീകൃതമായതോടെ ചൗക്ക പ്രവർത്തിക്കാതെയായി.
പറവൂരിലെ എട്ടിയോടത്തിൽ സർക്കാർ സ്ഥലത്ത് എപ്പോൾ നിലം പറ്റും എന്ന് പറയുവാൻ കഴിയാതെ, പുരാവസ്തു വകുപ്പിനോ, മുസരീസ് പൈതൃക പദ്ധതിക്കാർക്കോ വേണ്ടാതെ അനാഥമായി ഇന്നും ചരിത്രത്തിൻ്റെ സാക്ഷിയായിചൗക്ക നിൽക്കുന്നു - ആർക്കോ വേണ്ടി!
.
.
@cartoonist_sivan .
.
.
#vadakekkara #paravoortemples #vintage #historic #place #paravurspecific #paravoordiaries #famous_destiny #paravoorvibes #vadakkanparavoor #keralamvibes #keralavibes #kochin #ernakulam #parur #nparur #photomaniac #naturephotography #featuring #naturelove #naturelover #paravoor #paravoorvibes #northparavoor #enteparavoor #nparur #northparavoor #hometown #home #historic #enteparavoor #godsowncountry

Comments
Post a Comment