ഗാന്ധിജിക്ക് പറവൂർ കച്ചേരിമൈതാനത്ത് 1925 മാർച്ച്18 ന് നല്‍കിയ സ്വീകരണം


#ഗാന്ധിജിക്ക് #പറവൂർ #കച്ചേരിമൈതാനത്ത് നല്‍കിയ സ്വീകരണം

സ്വാതന്ത്ര്യസമരം കത്തിനിൽക്കുന്ന കാലത്താണ് ഗാന്ധിജി പറവൂരിലെ കച്ചേരിമൈതാനത്ത് എത്തുന്നത്. 1925 മാർച്ച്് 18-നായിരുന്നു അത്. ആലുവ യു.സി. കോളേജിലെ പ്രസംഗത്തിന് ശേഷമാണ് പറവൂരിലെത്തുന്നത്. പറവൂർ കച്ചേരിമൈതാനിയിലായിരുന്നു അന്ന് ഗാന്ധിജിക്ക് സ്വീകരണം ഏർപ്പാട് ചെയ്തിരുന്നത്.

ആലുവയിൽ നിന്ന് ബോട്ട്മാർഗമാണ് അദ്ദേഹം എത്തിയത്. പറവൂരിലെ ആദ്യ നഗരപിതാവായിരുന്ന പറയത്ത് ഗോവിന്ദ മേനോന്റെ വീട്ടിലായിരുന്നു അന്ന് രാത്രി വിശ്രമം. പിറ്റേന്ന് രാവിലെയാണ് കച്ചേരിമൈതാനിയിൽ പ്രസംഗിക്കുന്നത്. ‘പറയത്ത് വീടി’ന്റെ തട്ടിൻപുറത്ത് ഇരുന്ന് ഗാന്ധിജി, തന്നെ കാണാൻ വന്നവരോടും സംസാരിച്ചിരുന്നു.

അയിത്തത്തിന് എതിരായിട്ടായിരുന്നു പ്രസംഗം. എല്ലാവരോടും ഖാദി ധരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിസ്മരണങ്ങൾ നിറഞ്ഞുനിൽക്കുന്ന കച്ചേരിവളപ്പിൽ പിൽക്കാലത്ത് മഹാത്മാവിന്റെ അർധകായ പ്രതിമയും സ്ഥാപിക്കപ്പെട്ടു. ഗാന്ധിജി വിശ്രമിച്ച മുറിയും കട്ടിലും ചാരുകസേരയുമെല്ലാം പറയത്ത് വീട്ടിൽ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.


 

Comments