തോന്നിയകാവ് ചുടലഭദ്രകാളി ക്ഷേത്രം വടക്കൻ പറവൂർ,
കേരളത്തിലെ ഏക ചുടലഭദ്രകാളി ക്ഷേത്രം. ക്ഷേത്രത്തിന്റെ മൂന്നു ഭാഗത്ത് ശ്മശാനമാണ്. ഒരു ശ്മശാനത്തിൽ സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രത്തെക്കുറിച്ച് ' മണിമേഖല' യിൽ പരാമർശമുണ്ട്.ഒരുമിച്ച് പുറപ്പെട്ട അഞ്ചു സഹോദരിമാരാണ് കൊടുങ്ങല്ലൂർ, കോട്ടുവള്ളി, തൃക്കപുരം, കാളികുളങ്ങര,തോന്നിയകാവ്, ഭഗവതിമാർ എന്നും ഒരു ഐതിഹ്യമുണ്ട്. തോന്നിയ സ്ഥലത്ത് ഇരുന്നതിനാൽ തോന്നിയകാവായി അറിയപ്പെട്ടു എന്നും പഴമ.
ചുടലഭദ്രകാളി പ്രത്യക്ഷപ്പെട്ട് നാറാണത്തു ഭ്രാന്തന്റെ ഇടതുകാലിലെ മന്ത് വലതുക്കാലിലേക്ക് മാറ്റിയ ആ ശ്മശാന ഭൂമി എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. ആ ശ്മശാന ഭൂമി ഇതായിരിക്കുമോ ?
പറവൂരിനടുത്ത് ഉള്ള ഏലൂർ നാരാണം ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത് നാറാണത്തു ഭ്രാന്തനാണെന്ന് വിശ്വസിക്കുന്നു.
പെരിയാറിന്റെ തിരത്ത് ഉള്ള സഹോദരങ്ങളായ അകവൂർ ചാത്തനെയും, പെരുന്തച്ചനെയും കാണാൻ ദേശാടനം നടത്തുന്ന നാറാണാത്ത് ഭ്രാന്തൻ ഇത് വഴി വന്നിരിക്കാം.
Contents and image from @ramesh Peruvaram


Comments
Post a Comment