കേരളത്തിലെ വളരെ പ്രസിദ്ധമായ ഒരു ' ഊട്ട് അമ്പലം ' ആയിരുന്നു ദക്ഷിണ ഗുരുവായൂർ എന്ന് അറിയപ്പെടുന്ന പറവൂർ ശ്രികൃഷ്ണസ്വാമി ക്ഷേത്രം.
നൂറ്റാണ്ട്കൾക്ക് മുമ്പ് തന്നെ പറവൂർ രാജ്യത്തിലെ ഏറ്റവും പ്രശസ്തിയും സമ്പത്തും ഉണ്ടായിരുന്ന ക്ഷേത്രം. നൂറ് കണക്കിന് ആളുകൾ എപ്പോഴും ഇവിടെ ഉണ്ടായിരിക്കും. വളരെ പ്രശസ്തമായിരുന്നു ഇവിടെത്തെ ഉത്സവങ്ങൾ. കേരളത്തിൽഅപൂർവ്വമായി കാണുന്ന സ്വർണ്ണ കൊടിമരവും മറ്റും ഈ പ്രൗഡി വിളിച്ച് പറയുന്നു.
ഇതിനെല്ലൊം കാരണം ക്ഷേത്രത്തിന് അടുത്തുള്ള 'തട്ടുകടവ് ' എന്ന് അറിയുന്ന കടവാണ്. ഒരു കാലത്ത് കേരളത്തിന്റെ ഏത് ഭാഗത്തെക്കും യാത്ര ചെയ്യാൻ ഇവിടെ നിന്ന് തോണികൾ കിട്ടിയിരുന്നു. നൂറ് കണക്കിന് തോണികൾ വന്നു പോയിക്കൊണ്ടിരുന്ന പ്രശസ്തമായ കടവ്. തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിലെ മുറജപത്തിനും മറ്റ് ക്ഷേത്ര അടിയന്തിരങ്ങൾക്കും ആയിരകണക്കിന് നമ്പൂതിരിമാർ പങ്കെടുത്തിരുന്നു. ഇതിൽ ഏറിയ പങ്കും കൊച്ചി രാജ്യത്തിലെയും മലബാർ പ്രദേശത്തിലെയും നമ്പൂതിരിമാരാണ്. ഇവരുടെ എല്ലാവരുടെയും ഇടത്താവളം ഈ ക്ഷേത്രമായിരുന്നു.
ഈ യാത്രക്കാരുടെ യാത്ര സൗകര്യങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താനും യാത്രക്കാരായി വരുന്ന അയൽ നാടുരാജ്യങ്ങളിലെ നാടുവാഴികൾക്കും വിശ്രമിക്കാനും താമസിക്കാനും പറവൂർ തമ്പുരാൻ ക്ഷേത്രത്തിനോട് ചേർന്ന് ഒരു കൊട്ടാരവും പണി കഴിപ്പിച്ചും. ഇവിടെ എത്തുന്ന യാത്രക്കാർ ക്ഷേത്ര ദർശനം നടത്തി വിശ്രമിച്ച് ഈ കടവിൽ നിന്നാണ് തിരുവനന്തപുരത്തെക്ക് യാത്ര ചെയ്തിരുന്നത്. മറ്റ് ഊട്ട് അമ്പലങ്ങളിൽ തങ്ങിയും നാല്ഞ്ച് ദിവസം കൊണ്ട് അവർ തിരുവനന്തപുരത്ത് എത്തുന്നു.
കണ്ണൻകുളങ്ങര ക്ഷേത്രം ഒരു ഊട്ട് അമ്പലം ആയതിനാൽ വളരെയധികം ജോലിക്കാർ ആവശ്യമായി വന്നിരുന്നു. അതിന് വേണ്ടി പറവൂർ തമ്പുരാൻ തമിഴ് നാട്ടിൽ നിന്ന് തമിഴ് ബ്രഹ്മണരെ കൊണ്ടുവരുകയും ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അഗ്രഹാരങ്ങൾ പണിത് താമസിപ്പിക്കുകയും ചെയ്തു.

Comments
Post a Comment