പറവൂർ നമ്പൂതിരിയച്ചൻ ആൽ.............
.
മഹാമന്ത്രവാദിയായിരുന്ന പുളിയാമ്പിള്ളി നമ്പൂതിരിയും അദ്ദേഹത്തിന്റെ ഉപാസനാമൂർത്തി ആയ ഭദ്രകാളിയുടെയും ചൈതന്യം ഉള്ള പറവൂരിലെ നമ്പൂരിച്ചൻആൽ.
പുളിയാമ്പിള്ളിക്ക് ഭദ്രകാളി പ്രത്യക്ഷമൂർത്തിയായിരുന്നു. ബ്രാഹ്മണൻ ആയിരുന്നു എങ്കിലും മദ്യമാംസാദി നിവേദ്യങ്ങളോടു കൂടിയ ശക്തി പൂജയിലൂടെ ആണ് ദേവിയെ ഉപാസിച്ചിരുന്നത്.
പ്രസിദ്ധനായിരുന്ന പുള്ളിയാമ്പിള്ളി ഒഴിച്ചാൽ ഒഴിയാത്ത ബാധകൾ ഒന്നും ഉണ്ടായിരുന്നില്ല പോലും.
മന്ത്രവാദത്തിന് പോകുമ്പോൾ ദേവി പ്രത്യക്ഷമൂർത്തിയായിട്ട് അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുക പതിവായിരുന്നു. അദ്ദേഹം വിശ്രമസമയത്ത് ഏറിയ സമയവും ചിലവിട്ടിരുന്നത് പറവൂരിലെ ഈ ആൽത്തറയിലായിരുന്നു. ഇവിടെ നിന്നായിരുന്നു മന്ത്രവാദത്തിന് വേണ്ടി പല ദേശങ്ങളിലെ ആളുകൾ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയിരുന്നത്.
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പുളിയാമ്പിള്ളി നമ്പൂതിരിയെ കുറിച്ച് രസകരമായ കഥകൾ പറയുന്നുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന പുളിയാമ്പിള്ളിയുടെ ഇല്ലം എവിടെയാണ് എന്ന് അറിയില്ല എങ്കിലും പറവൂർ, ആലുവ, കാലടി ഭാഗങ്ങളിൽ പല കുടുംബങ്ങളിലും പുളിയാമ്പിള്ളി നമ്പൂതിരിയെ വച്ച് ആചരിക്കുന്നുണ്ട്.
ഇതിൽ ഒരു പ്രധാന ക്ഷേത്രമാണ് കാലടി കാഞ്ഞൂരിലുള്ള പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രം. ആദ്യം കൂറ്റാലക്കാട്ട് മനയുടെ ക്ഷേത്രമായിരുന്നു ഇത്. ഇപ്പോൾ നാട്ടുക്കാരുടെ ഭരണം. ഇവിടെ പ്രധാന മൂർത്തി ഭദ്രകാളിയാണ്. ഇവിടെയും പുളിയാമ്പിള്ളി നമ്പൂതിരിക്കും പ്രതിഷ്ഠയുണ്ട്.


Comments
Post a Comment