"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ
മണിക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം !
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര സങ്കടം സഹിക്കാത്ത സഹ്യന്റെ ഹൃദയത്തിൽ"
വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകൻ' എന്ന കവിതയിലെ വേദനിപ്പിക്കുന്ന വരികൾ.
1944 -ൽ ആണ് വൈലോപ്പിള്ളി ഈ കവിത എഴുത്തുന്നത്. ഉത്സവത്തിന് എഴുന്നള്ളിച്ചു നിൽക്കുന്ന ഒരു കൊമ്പന്റെ വിചാരങ്ങളും, മദപ്പാട് തീർത്തും മാറിയിട്ടില്ലാത്തെ എഴുന്നള്ളിച്ചത് കൊണ്ട് ആന ഇടയുന്നതുംമാണ് കവിതയിലെ പ്രമേയം.
"കൂർപെറൂം മാലോകരേ വെളിയിൽ കടക്കുവിൻ, ഗോപുരമടയ്ക്കുവിനമ്പലം കൊലക്കളം'' എന്നും സഹ്യന്റെ മകനിലുണ്ട്.
ഈ കവിത എഴുതാൻ വൈലോപ്പിള്ളിയെ പ്രരിപ്പിച്ചത് പ്രസിദ്ധമായ പറവൂർ പെരുവാരം മഹാദേവക്ഷേത്രത്തിലെ ആന പിണക്കത്തിന്റെ കഥയാണ്.
സംഭവം നടന്നത് കൊല്ലവർഷം 1116 മേടം 16ന്. അന്ന് പെരുവാരം ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നു. വൈകൂനേരത്തെ ശ്രീബലിക്ക് എഴുന്നുള്ളിക്കാൻ ഗോപാലൻകുട്ടിയെ കുളിപ്പിച്ച് കിഴക്കെ ഗോപുരം കടത്തികൊണ്ട് വരുമ്പോൾ ആനയെ തൊടാൻ നിൽക്കുന്ന കുറെ കുട്ടികളും ഉണ്ടായിരുന്നു.
ചട്ടക്കാരൻ ചെറിയ നാരായണൻ നായർ ആനയുടെ മുൻപിൽ ഉണ്ട്. ക്ഷേത്രമുറ്റത്ത് കൂടി നടക്കുന്ന ഗോപാലൻകുട്ടിക്ക് ചെറിയ അനുസരണകേട് പ്രദിക്ഷിണവഴിയിൽ അവൻപ്പെട്ടന്ന് നിന്നും. പാപ്പാന്റെ ശാസന വരുംമുമ്പേ തുമ്പിക്കൈയിൽ താങ്ങി പിടിച്ചിരുന്ന പട്ടനിലത്തിട്ട് അതേ തുമ്പിക്കൈയിൽ നാരായണൻ നായരെ കോരിയെടുത്ത് നിലത്തട്ടിച്ചു. അരിശം അടങ്ങാത്ത അവൻ പാപ്പാനെ പലകുറി ആഞ്ഞുകുത്തുകയും ചവിട്ടി അരയ്ക്കുകയും ചെയ്തു. ഒന്ന് നിലവിളിക്കാൻ പോലുമാകാതെ നാരായണൻ നായർ മരണത്തിന് കീഴടങ്ങി.
മദലഹരിയുടെ അരിശം അടങ്ങാതെ ആന കിഴക്കേനടയിലെ കൊടിമരത്തിൽ ആഞ്ഞു കുത്തി. ആനയുടെ കുത്തേറ്റപാട് ഇപ്പോഴും ഒരു ഓർമയുണർത്തി കാണാം.
ക്ഷേത്രത്തിന്റെ നാലു ഗോപുരവാതിലുകൾ അടച്ചു. അതോടെ മദയാനയും കുറേ ജനങ്ങളും ക്ഷേത്രത്തിൽ കുടുങ്ങി. ആന വിരണ്ടതോടെ അച്ഛൻ ക്ഷേത്രത്തിന് പുറത്ത് കടക്കുകയും ക്ഷേത്രത്തിന് തൊട്ട് അടുത്ത് ഉള്ള തന്റെ വീട്ടിന്റെ മുകളിൽ ഇരുന്ന് രണ്ട് മൂന്ന് ദിവസം നാടിനെയാകെ കിടിലംകൊള്ളിച്ച സംഭവം കാണുകയും ചെയ്തു.
ഇന്നത്തെപ്പോലെ മയക്കുവെടിയും എലിഫന്റ് സ്ക്വാഡും ഇല്ലാത്ത കാലം
മദയാനയെ മർമ്മത്ത് കല്ലെറിഞ്ഞും അള്ളുവച്ചും കീഴ്പ്പെടുത്തുന്ന ചേന്ദമംഗലം മാക്കോട്ട് കുമാരമേനോൻ ഗോപാലൻകൂട്ടിയെ തളക്കാൻ എത്തി. ക്ഷേത്രത്തിന്റെ അകത്തു കടന്ന മേനോൻ പലകയിൽ ആണികൾ തറച്ച് ഉണ്ടാക്കിയ അള്ള് പല സ്ഥലങ്ങളിലും സ്ഥാപിച്ചും, എന്നിട്ട് കല്ല് എറിഞ്ഞ് ആനയെ അനുസരിപ്പിക്കാൻ നോക്കി. ലക്ഷ്യം പിഴച്ചും മുൻകാലുകളിൽ ഒന്നിൽ മാത്രമേ അളള് കയറിയുള്ളൂ. അളള് വലിച്ച് കളഞ്ഞ് ഗോപാലൻകുട്ടി മസ്തകം കുലുക്കി ചിന്നം വിളിച്ച് മേനോന്റെ നേർക്ക് പാഞ്ഞടുത്തു. ഓടി മാറുന്നതിനിടെ മേനോൻ ക്ഷേത്രത്തിലെ കാടിക്കുഴിയിൽ കാലുതട്ടി വീണു. നിമിഷ നേരം കൊണ്ട് പാഞ്ഞെത്തിയ ആന മേനോനെ തുമ്പിയിൽ ചുരുട്ടിയെടുത്ത് ചവിട്ടി രണ്ടായി പിളർത്തി കൊലവിളി നടത്തി.
മൃതദേഹാവശിഷ്ടങ്ങൾ ക്ഷേത്രമുറ്റത്ത് നിന്ന് മാറ്റാൻ പോലും ആരും ധൈര്യപ്പെട്ടില്ല.
ഇത് കാക്കകൾ കൊത്തി അടുത്ത് ഉള്ള പറമ്പുകളിൽ കൊണ്ട് ഇട്ടിരുന്നു പോലും.. ഒടുവിൽ എന്തിനും മുതിരുന്ന സ്വഭാവക്കാരനായ മാടപ്പിള്ളി ശിവശങ്കരപ്പിള്ള ക്ഷേത്രത്തിൽ കടന്ന്, പാളയിലെടുത്താണ് ശരീരാവയവങ്ങൾ പുറത്തുകൊണ്ടു വന്നു.
ഒടുവിൽ ആനയെ വെടിവെച്ചു കൊല്ലാൻ ഉള്ള ഉത്തരവും ആയി ആനവേട്ടക്കാരൻ ഇലഞ്ഞിക്കൽ ഇട്ടൻ മാത്തുക്കുട്ടി എത്തി.
രണ്ട് ദിവസമായി തീറ്റയും വെള്ളവും കിട്ടാതെ വലഞ്ഞു നടക്കുന്ന ആനയെ വെടിവച്ചു കൊല്ലാൻ മാത്തുക്കുട്ടി മടിച്ചു.
ഗോപുരനട തുറന്ന് അവനെ പുറത്തു വിടാനായിരുന്നു ഗോപാലൻകുട്ടിയുടെ ഉടമ ചംക്രമത്ത് ശങ്കരമേനോൻ പറഞ്ഞത്.
പുറത്ത് വിട്ടാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ ഓർത്ത്. ആനയെ തളക്കാൻ കഴിയത്തത് കൊണ്ടും മൂന്നാം ദിവസം പോലീസിന്റെ നിർദ്ദേശപ്രകാരം മാത്തുക്കുട്ടിക്ക് ആനയെ വെടിവെക്കേണ്ടി വന്നു. വെടിയേറ്റ് ആനയെ ക്ഷേത്രമതിൽ വെട്ടിപ്പൊളിച്ച് പുറത്തിറക്കി തറവാട്ടു വളപ്പിൽ പ്ലാവിൽ നിലകെട്ടി നിർത്തി. രണ്ടാം ദിവസം വെളുപ്പിന് ഒരലർച്ചയോടെ നിലത്ത് വിണ് ഗോപാലൻകുട്ടി ചരിഞ്ഞു. ആനയുടെ ജഡം വെട്ടിനുറുക്കി കട്ടവണ്ടിയിൽ വെടിമറയിൽ കൊണ്ടുപോയി സംസ്കരിക്കുകയും ചെയതു.
പിന്നിട് ഇട്ടൻ മാത്തുക്കൂട്ടി എഴുതിയ ജീവചരിത്രക്കുറിപ്പിൽ 'ഒരു കൊലയാനയെ വെടിവയ്ക്കാൻ കിട്ടിയ ഉത്തരവ്' എന്ന പേരിൽ ഈ ആനക്കഥയുണ്ട്.
തൃശൂർ വാളൂർ ചംക്രമത്ത് കുടംബവക ആന ആയിരുന്നു ഗോപാലൻകുട്ടി. അന്നത്തെ കാരണവർ ശങ്കരമേനോൻ 500 രൂപയ്ക്ക് ആണ് കേടനാട് നിന്ന് എല്ലാ ലക്ഷണവും ഉള്ള ഈ ആനയെ വാങ്ങുന്നത്. ഗോപാലൻക്കുട്ടിയുടെ ഒർമ്മയ്ക്ക് ആയി ചങ്ങലയും, വലിയ കോലും, തോട്ടിയും ചംക്രമത്ത് വീട്ടിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.
75 വർഷങ്ങൾക്ക് മുമ്പ് ആനകളോടുള്ള മനുഷ്യന്റെ ക്രൂരത 'സഹ്യന്റെ മകൻ' എന്ന കവിതയിലൂടെ നമ്മക്ക് കാട്ടിതന്ന വൈലോപ്പിള്ളി ശ്രീധരമേനോനെ നമിക്കുന്നു.

Comments
Post a Comment