പറവൂർ സ്വരൂപത്തിലെ പ്രധാന ഭഗവതി ക്ഷേത്രമാണ് പുതിയകാവ് ദേവീക്ഷേത്രം.
കാർത്ത്യായനി ഭാവത്തിൽലുള്ള പ്രതിഷ്ഠ.
ക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്ന കോയിക്കൽ പറമ്പിലെ കുളത്തിൽ നിന്ന് മൂലവിഗ്രഹം കിട്ടിയത്. മേമന, എടയാടിൽ. കേളച്ചാംകുറ്റ്, ചക്കുങ്ങൽ എന്നീ തറവാടുകരുടെ സഹായത്തോടെ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തും. തന്ത്രം വേഴേപ്പറമ്പുമനയാണ്.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് രാജ്യത്തെ ആക്രമണത്തിൽ നിന്ന് രക്ഷന്നേടാൻ വേണ്ടി അന്നത്തെ തീരുവിതാംകൂർ മഹാരാജാവ് ഈ ക്ഷേത്രത്തിൽ പ്രത്യേകം നിവേദ്യം നടത്തിയിട്ടുണ്ട് പോലും.
കേരളീയ വാസ്തുവിദ്യാരീതിയിലാണ് മനോഹരമായ ഈ ക്ഷേത്രം പണിതിരിക്കുന്നത്.
കൊല്ലവർഷം 99-ലെ വെള്ളപ്പൊക്കത്തിന്റെ അടയാളം രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ അപൂർവ്വ സ്ഥലങ്ങളിൽ ഒന്ന് ആണ് പുതിയകാവ് ദേവീക്ഷേത്രം.
പറവൂർ, വടക്കേക്കരയിൽ മാച്ചാംതുരുത്തിലാണ് ക്ഷേത്രം.

Comments
Post a Comment