1952 ലെ യെഹൂദർ
കോട്ടയിൽ കോവിലകവും പറവൂരും യെഹൂദരുടെ കേന്ദ്രങ്ങളായിരുന്നു.
ജൂതത്തെരുവും ജൂത പള്ളിയും
ജൂത ശ്മശാനവുമൊക്കെ
അതിന്റെ ബാക്കി പത്രങ്ങളാണ്.
ഇന്നവിടെ യെഹൂദരില്ല.
വഴിക്കുളങ്ങരയിലും മാഞ്ഞാലിയിലും
ഓരോ കുടുംബങ്ങൾ
ഇപ്പോഴും കേരളം വിടാതെ
പറവൂരിനെ ഉപേക്ഷിക്കാതെ
താമസിച്ചു വരുന്നു.
1948 മുതലാണ് യെഹൂദർ ഇവിടം വിടാൻ തുടങ്ങിയത്.
50 കളിലും 60 കളിലും 70 കളിലുമൊക്കെ
അവരുടെ ചെറുകൂട്ടങ്ങൾ
ഇസ്രായേലിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
1952 ൽ സിയോൺ പ്രതിനിധി
സോളമൻ ഷ്മിഡ്ത്തൻ ചേന്ദമംഗലവും പറവൂരും സന്ദർശിച്ചിരുന്നു.
ഇസ്രായേൽ പത്ര പ്രവർത്തകൻ
ആശ്രിയാൻ കാൾബക്കിനും
സിയോൺ പ്രതിനിധിക്കൊപ്പമുണ്ടായിരുന്നു.
അന്ന് വാദ്യമേളങ്ങളോടെയാണ്
കോട്ടയിൽ കോവിലകത്തെ ജൂത സമൂഹം
അവരെ വരവേറ്റത്.
പള്ളിക്കു മുൻപിൽ നൽകിയ വരവേൽപ്പിന്റെ
ചിത്രം ഇവിടെ ചേർക്കുന്നു.
ഇവിടെ ഇത്രയേറെ യെഹൂദർ വസിച്ചിരുന്നതായി ഇന്നാർക്കും വിശ്വസിക്കാനാവില്ല.
അതുകൊണ്ട് ചിത്രം തന്നെ സംസാരിക്കട്ടെ.
............


Comments
Post a Comment